മങ്ങി പ്രകാശിച്ചു നിൽക്കുന്ന കടലുകൾക്കും, സമുദ്രങ്ങൾക്കും, നദികൾക്കും അടിയിലായി അധിശയിപ്പിക്കുന്ന മറ്റൊരു ലോകം കൂടി ഉണ്ട്. നാം ഇന്നായിരിക്കുന്ന ലോകത്തിനും ചുറ്റുപാടിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലോകം. അവിടെ കുമിളകൾ നിറഞ്ഞ മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ ഉണ്ട്. വിചിത്രങ്ങളായ ജീവജാലങ്ങൾ ഉണ്ട്. മറ്റു അനേകം കാഴ്ചകളും വിരുന്നുകളും ഉണ്ട്. ചിലപ്പോൾ മനുഷ നിർമ്മിതവും, വളരെ അധികം കാലങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടതുമായ ചില വസ്തുക്കൾ വരെ അവിടെ നിന്നും കാണുവാൻ സാധിക്കുന്നു.
എന്താണ് അണ്ടർവാട്ടർ ഫോട്ടോഗ്രാഫി?
വെള്ളത്തിനടിഭാഗത്തുള്ള ലോകത്തെയും അവിടെയുള്ള ജീവന്റെ തുടിപ്പിനെയും കുറിച്ച് ഒരു സാധാരണ മനുഷനു വെളിവാക്കി കൊടുക്കുന്നു അണ്ടർവാട്ടർ ഫോട്ടോഗ്രഫി. അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാരിൽ ചിലർ വെള്ളത്തിലുള്ള മീനുകളുടെയും, മറ്റു സസ്യങ്ങളുടെയും ചിത്രങ്ങൾ എടുക്കുവാൻ താൽപ്പര്യപ്പെടുമ്പോൾ മറ്റു ചിലർ അവിടുള്ള പ്രകൃതി രമണീയമായ കാഴ്ചകൾ പകർത്തുവാൻ ശ്രമിക്കുന്നു.
അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാരുടെ പ്രവർത്തനസ്ഥലങ്ങൾ
മിക്ക ഫോട്ടോഗ്രാഫർമാരും സ്വതന്ത്രമായി ജോലി ചെയ്യുന്നവർ ആണ്. ചരിത്ര പ്രധാനമായ സങ്കേതങ്ങളിലും, പ്രദർശന മേളകളിലും ഇവർ തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും താൽപ്പര്യമുള്ളവർ വാങ്ങിച്ചു കൊണ്ട് പോവുകയും ചെയ്യുന്നു. ഈ മേഘലയിൽ കഴിവ് തെളിയിച്ചവരുടെ ചിത്രങ്ങൾ പ്രമുഖ പുസ്തകങ്ങളും മാസികകളും മറ്റും എറ്റെടുക്കുന്നു.
എന്തോ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ചെയ്യുന്നത്?
വെള്ളത്തിന്റെ നാം കാണുന്ന നിരപ്പിനടിയിൽ ഉള്ള വിശാലമായ ലോകത്തെ ക്യാമറയിൽ പകർത്തുക എന്നതാണ് ഒരു അണ്ടർവാട്ടർ ഫോട്ടോഗ്രാഫറുടെ കർത്തവ്യം. ചിലർ അവിടുള്ള ജീവജാലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചിത്രങ്ങൾ എടുക്കുമ്പോൾ മറ്റു ചിലർ അവിടുള്ള പ്രകൃതി രമണീയമായ കാഴ്ചകളെ ഒപ്പിയെടുക്കുവാൻ നോക്കുന്നു.
- അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാർ മികച്ച പരിശീലനം ലഭിച്ചവർ ആയിരിക്കും.
- ജലത്തിനടിയിൽ ഉള്ള ചിത്രീകരണത്തിനായി പോകുമ്പോൾ മികച്ച സംരക്ഷണവും കരുതലുകളും ഉണ്ടായിരിക്കണം.
- വെള്ളത്തിൽ ക്യാമറയ്ക്ക് മികച്ച സംരക്ഷണം നൽകുന്ന ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.
- വെള്ളം അകത്തു കടക്കാത്ത വിധം ക്യാമറയെ ഒരു വാട്ടർ ടൈറ്റ് പ്ലാസ്റ്റിക് കവറിൽ ആക്കി വേണം ഉപയോഗിക്കുവാൻ.
- പ്രകാശത്തിന്റെ ചലനങ്ങളും വ്യതിയാനങ്ങളും കരയിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായിരിക്കും വെള്ളത്തിനടിയിൽ. ആയതിനാൽ അതിനു മാത്രമായുള്ള പ്രത്യേകം ലെൻസുകൾ ആണ് നിങ്ങളുടെ കൈവശം ഉള്ളതെന്ന് ഉറപ്പു വരുത്തുക. വെള്ളം അകത്തു കയറി ക്യാമറയ്ക്ക് കേടു വരാതെ സൂക്ഷിക്കുക.
- എല്ലാ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാരും അംഗീകൃത സ്ക്യൂബ ഡൈവിംഗ് വിദഗ്ദ്ധരായിരിക്കണം. സ്ക്യൂബ ഡൈവിംഗ് എന്നാൽ ജലാന്തര്‍ഭാഗത്ത് ഉപയോഗപ്പെടുത്തുന്ന ശ്വസനോപകരണം എന്നാണ്. പരിശീലന സമയത്ത് ഇവർ ഒരു സ്ക്യൂബ ടാങ്ക് എപ്രകാരം ഉപയോഗിക്കണം എന്നൊക്കെ പഠിക്കുന്നു. ഒക്സിജെൻ അടങ്ങിയിരിക്കുന്ന ഒരു മെറ്റൽ ടാങ്ക് ആണ് സ്ക്യൂബ ടാങ്ക്. ഒരു വാൽവ് മുഖേന ഒക്സിജെൻ വായിലേയ്ക്ക് കൊടുക്കുന്നു. അണ്ടർവാട്ടർ ഫോട്ടോഗ്രഫിക്ക് പുറപ്പെടുമ്പോൾ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
ഒരു അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ആകുവാൻ വേണ്ട യോഗ്യതകൾ ?
ഒരു അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ അത്യാവശ്യമായി പഠിച്ചിരിക്കെണ്ടത് സ്ക്യൂബ ഡൈവിംഗ് ആണ്. സ്ക്യൂബ ഡൈവിംഗിൽ അംഗീകാരമുള്ള വ്യക്തികളുടെ കീഴിൽ അഭ്യസിച്ചു അംഗീകാരം നേടിയിരിക്കണം. ഫോട്ടോഗ്രഫിയുടെ ഈ മേഘലയിൽ വളരെ അധികം അഭിലാഷം ഉള്ളവർ ഫോട്ടോഗ്രഫിയുടെ കോഴ്സുകൾ ചെയ്യുന്നത് നന്നായിരിക്കും. സാധാരണ ഫോട്ടോഗ്രഫി കോഴ്സുകളിൽ ക്യാമറയുടെ അടിസ്ഥാനപരമായ പ്രവർത്തനങ്ങളെയും ഉപയോഗിക്കേണ്ട വിധത്തെയും ഒക്കെ കുറിച്ചായിരിക്കും പഠിക്കുക. വളരെ ആഴത്തിൽ ഈ മേഘലയിൽ പ്രവർത്തിക്കുവാൻ താൽപ്പര്യപ്പെടുന്നവർ, സൈന്റിഫിക് ഫോട്ടോഗ്രഫി പോലുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുക.
അണ്ടർവാട്ടർ ഭാഗത്ത് എന്തിനെ കേന്ദ്രീകരിച്ചാണ് ഒരു ഫോട്ടോഗ്രാഫർ ചിത്രങ്ങൾ എടുക്കുന്നത് എന്നതിനെ ആശ്രയിച്ച് ഒരു മൈനർ വിഷയം കൂടി പഠിക്കാവുന്നതാണ്. ഉദാഹരണമായി, വെള്ളത്തിനടിയിലെ ചെടികളും ജീവജാലങ്ങളും പ്രകൃതി ഭംഗിയും ഒക്കെ ആണ് ഒരു ഫോട്ടോഗ്രാഫറുടെ പ്രധാന വിഷയമെങ്കിൽ, മറൈൻ ബയോളജി അഥവാ ഇക്കോളജി തിരഞ്ഞെടുക്കുക. എന്നാൽ തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടം, അഥവാ അതുപോലുള്ള മനുഷ നിർമ്മിതവും പുരാതനവും ആയ വസ്തുക്കളുടെ ശേഷിച്ച ഭാഗങ്ങൾ തിരഞ്ഞെടുത്തു ചിത്രീകരിക്കുന്നവർക്ക് ആകട്ടെ ആർക്കിയോളജി പോലുള്ള വിഷയങ്ങൾ മൈനർ ആയി തിരഞ്ഞെടുക്കാവുന്നതാണ്.
അണ്ടർവാട്ടർ ഫോട്ടോഗ്രഫി തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് എത്ര വരുമാനം ലഭിക്കുന്നു എന്ന് നിശ്ചിതമായി പറയുന്നത് പ്രയാസകരമാണ്. ചിലർക്ക് അവർ എടുത്ത ചിത്രങ്ങൾ മറ്റുള്ളവർക്ക് വിറ്റു ജീവിക്കുക എന്നത് പ്രയാസകരമായി തോന്നുമ്പോൾ മറ്റു ചിലർക്ക് ഇത് വളരെ ലാഭം തരുന്നൊരു തൊഴിൽ ആണ്.