ഫോട്ടോഗ്രാഫി കരിയർ

photography-career-in-kerala

സാധാരണയായി നമ്മള്‍ ഒരു പ്രൊഫഷണൽ കരിയർ ഏറ്റെടുക്കുന്നത് നമ്മുടെ കലയോടുള്ള അഭിനിവേശം, ഒരു പ്രത്യേക സ്ട്രീമിനോടുള്ള താല്പര്യം അല്ലെങ്കിൽ ഒരുപക്ഷേ അതിൽ നിന്ന് കൂടുതൽ ലാഭവും പണവും നേടാൻ കഴിയും എന്നത് കൊണ്ടായിരിക്കും.

ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയെയും ആ പ്രത്യേക കാലയളവിൽ ലഭ്യമായ അവസരങ്ങളെയും ആശ്രയിച്ച്, നമ്മള്‍ ഒരു പ്രൊഫഷണൽ കരിയറുകളിൽ ഉറച്ചുനിൽക്കുന്നു.

അത് എല്ലാം ശരിയാണെങ്കിൽ, പിന്നെ എന്തുകൊണ്ട് മിക്ക ആളുകളും ഫോട്ടോഗ്രാഫിയെ ഒരു മികച്ച പ്രൊഫഷണൽ കരിയറായി കണക്കാക്കുന്നില്ല. ഒന്ന് ചിന്തിക്കേണ്ട കാര്യം അല്ലെ

നമ്മിൽ പലർക്കും, ഫോട്ടോഗ്രാഫി എന്നത് നമ്മുടെ സ്കൂൾ അല്ലെങ്കിൽ കോളേജ് കാലം മുതലുള്ള ഒരു അഭിനിവേശമാണ്. ഫോട്ടോഗ്രാഫി എല്ലായ്പ്പോഴും ഒരു സൃഷ്ടിപരവും കലാപരവുമായ മേഖലയാണ്. വാസ്തവത്തിൽ, നമ്മളുടെ വളർത്തുമൃഗങ്ങൾ, നമ്മളുടെ പ്രിയപ്പെട്ട വസ്ത്രധാരണം, ബൈക്ക്, സുഹൃത്തുക്കൾ, കുടുംബം, അല്ലെങ്കിൽ തെരുവുകളിൽ കണ്ട് മുട്ടുന്ന ആരെങ്കിലും, അതുപോലെ നമ്മള്‍ ഓർഡർ ചെയ്ത പിസ്സ അല്ലെങ്കിൽ ചായയും പരിപ്പ് വടയും എന്നിങ്ങനെയുള്ളവയെല്ലാം പകര്‍ത്താന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. എല്ലാറ്റിനുമുപരിയായി, ഫോട്ടോഗ്രാഫിയിൽ നിന്ന് കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെന്നതാണ് ഏറ്റവും ആവേശകരമായ കാര്യം.

ഫോട്ടോഗ്രാഫി എങ്ങനെ ഒരു പ്രൊഫഷണൽ കരിയറായി മാറുമെന്ന് നോക്കാം.

ഫോട്ടോഗ്രാഫി കരിയറിലെ ഏറ്റവും പ്രാധാന്യമുള്ള മേഖലയാണ് വാണിജ്യ അടിസ്ഥാനത്തിലുള്ള അഥവാ കൊമേഴ്‌സ്യൽ ഫോട്ടോഗ്രാഫി. അതായത് ഫാഷന്‍ ഫോട്ടോഗ്രഫി, ആഡ്വർറ്റൈസിങ് ഫോട്ടോഗ്രഫി, പ്രോഡക്റ്റ് ഫോട്ടോഗ്രഫി, ഫുഡ് ഫോട്ടോഗ്രാഫി, ഓട്ടോമൊബൈൽ ഫോട്ടോഗ്രാഫി എന്നിങ്ങനെ നിണ്ട് കിടക്കുന്നു.

ഫാഷൻ ഫോട്ടോഗ്രാഫിയിൽ തിരഞ്ഞെടുക്കുന്നവര്‍ക്ക് മോഡൽ ഷൂട്ടുകൾ, കാറ്റലോഗ് ഷൂട്ടുകൾ, പോർട്ട്‌ഫോളിയോ ഷൂട്ടുകൾ, കിഡ്സ്‌ ഷൂട്ടുകൾ ഇങ്ങനെ മറ്റ് നിരവധി ഫോട്ടോഗ്രാഫി ഷൂട്ടുകൾക്ക് സാദ്ധ്യതയുണ്ട്.

അതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണ് ഒരോ കമ്പനികലുടെയും ഉൽപ്പന്നങ്ങളുടെ ചിത്രം പകര്‍ത്തുക എന്നത്.   അതായത് ഉൽപ്പന്ന ഫോട്ടോഗ്രാഫി, ഫുഡ് ഫോട്ടോഗ്രാഫി, ഓട്ടോമൊബൈൽ ഫോട്ടോഗ്രാഫി എന്നിങ്ങനെ പ്രോഡക്റ്റ് ഫോട്ടോഗ്രാഫി മേഖല വ്യാപിച്ചു കിടക്കുന്നു.

ഓൺലൈൻ ഷോപ്പിംഗ് മുതൽ ഓൺലൈൻ ക്ലാസുകൾ വരെ, ഡിജിറ്റൽ മാർക്കറ്റിംഗ് മുതൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വരെ, ഓൺലൈൻ വെബ്‌സൈറ്റുകൾ മുതൽ ഓൺലൈൻ മാഗസിനുകൾ, ബ്ലോഗുകൾ, അച്ചടി മാധ്യമങ്ങൾ, ടെലികാസ്റ്റിംഗ് മീഡിയകള്‍, തത്സമയ ചാനലുകൾ, വാണിജ്യ ഫോട്ടോഗ്രഫിക്ക് വേണ്ടിയുള്ള എല്ലാ ആവശ്യങ്ങളും ഡിജിറ്റൈസ് ചെയ്തതോടെ. പരസ്യ ഫോട്ടോഗ്രാഫി, ഇ-കൊമേഴ്‌സ് ഫോട്ടോഗ്രാഫി എന്നിവയ്‌ക്ക് ഇത് വിശാലമായ സാധ്യത നൽകുന്നു.

ഇവന്റ് ഫോട്ടോഗ്രാഫി, ഫംഗ്ഷൻ ഫോട്ടോഗ്രാഫി, കാൻഡിഡ് ഫോട്ടോഗ്രാഫി, വെഡ്ഡിംഗ് ഫോട്ടോഗ്രാഫി എന്നിങ്ങനെയുള്ള മേഖലകളിലും വിശാലമായ അവസരമുണ്ട്. ഇത് ഇന്നത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫോട്ടോഗ്രാഫി കരിയറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ഒരു ഇവന്റ് മാനേജുമെന്റ് കമ്പനി, വെഡ്ഡിംഗ് കമ്പനി അല്ലെങ്കിൽ ഒരു ഫ്രീലാൻസറായി ജോലി ചെയ്യുകയാണെങ്കിൽ, വെഡ്ഡിംഗ് ഫോട്ടോഗ്രാഫി ഇന്ന്‍ ഒരു മികച്ച ജീവിതം മാര്‍ഗ്ഗം കണ്ടെത്താന്‍  സഹായിക്കുന്നു

വന്യജീവി അഥവാ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിൽ ഒരു കരിയർ നേടാന്‍ ആഗ്രഹിച്ചേക്കാം. അതായത് മൃഗങ്ങളുടെയും, പക്ഷികളുടെയും, പ്രാണികളുടെയും ഒപ്പം അതിശയകരമായ അവയുടെ പ്രവർത്തനങ്ങളും, പ്രകടനങ്ങളും പകർത്തുക എന്നത്, വളരെ ക്ഷമയും കഠിന അദ്ധ്വാനവും വേണ്ട ഒരു മേഖലയാണ്.

സ്വയം സ്പെഷ്യലൈസ് ചെയ്തുകൊണ്ട് ടെലിവിഷൻ ചാനലുകൾ, മാസികകൾ, ഓൺലൈൻ വെബ്‌സൈറ്റുകൾ എന്നിവയ്ക്കായി പ്രവർത്തിക്കാന്‍ കഴിയും.

ഫോട്ടോ ജേണലിസം എന്നത് വളരെ വ്യത്യസ്തമായ ഒരു മേഖലയാണ്.

മീഡിയ ഹൗസുകൾ, ടെലിവിഷൻ വാർത്താ ചാനലുകൾ, പത്രങ്ങൾ, മാസികകൾ, ഓൺലൈൻ വാർത്താ വെബ്‌സൈറ്റുകൾ എന്നിങ്ങനെ ഫോട്ടോ ജേണലിസം വ്യാപിച്ച് കിടക്കുന്നു.

ഡോക്യുമെന്ററി ഫോട്ടോഗ്രാഫി, സ്ട്രീറ്റ് ഫോട്ടോഗ്രാഫി എന്നിവയും ഇതിൽ ഉൾപ്പെടുന്നു

ഇപ്പോൾ, വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കാനും അറിവ് വര്‍ദ്ധിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണെങ്കിൽ ട്രാവൽ ഫോട്ടോഗ്രാഫി ഒരു മികച്ച കരിയർ ഓപ്ഷനായിരിക്കും.

ട്രാവൽ ആൻഡ് ടൂറിസം ഫോട്ടോഗ്രാഫി, മനോഹരമായ ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫി, നേച്ചർ ഫോട്ടോഗ്രാഫി

കൂടാതെ ………. ആർക്കിടെക്ചർ ഫോട്ടോഗ്രാഫി

……… .. ഹിസ്റ്റോറിക്കൽ സ്മാരകങ്ങളുടെ ഫോട്ടോഗ്രാഫി

കെട്ടിടനിർമ്മാണ ഫോട്ടോഗ്രാഫി

ഒപ്പം ഇന്റീരിയർ ഫോട്ടോഗ്രാഫി

സ്റ്റുഡിയോ ഫോട്ടോഗ്രാഫി, സ്പോർട്സ് ഫോട്ടോഗ്രാഫി, പോർട്രെയിറ്റ് ഫോട്ടോഗ്രാഫി, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി എന്നിങ്ങനെ ഫോട്ടോഗ്രാഫർമാർ പിന്തുടരുന്ന പ്രത്യേക വിഭാഗത്തിലുള്ള ഫോട്ടോഗ്രാഫിയിൽ നല്ല അവസരങ്ങളുണ്ട്.

മെഡിക്കൽ ഫോട്ടോഗ്രാഫി, ന്യൂ ബോൺ അല്ലെങ്കിൽ ബേബി ഫോട്ടോഗ്രാഫി, ഫോറൻസിക് ഫോട്ടോഗ്രാഫി എന്നിവയിലും നല്ല കരിയർ അവസരങ്ങളുണ്ട്

ഫോട്ടോഗ്രാഫി മേഖലയെക്കുറിച്ചുള്ള രസകരമായ കാര്യം, മറ്റേതൊരു തൊഴിലുകളിൽ നിന്നും വ്യത്യസ്തമായി, വ്യത്യസ്ത പേരുകളിലും വിഭാഗങ്ങളിലും അറിയപ്പെടുന്ന കൂടുതൽ കൂടുതൽ തൊഴിൽ അവസരങ്ങൾ നമ്മള്‍ക്ക് ഉണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഫോട്ടോഗ്രാഫിയെ തങ്ങളുടെ തൊഴിലായി അംഗീകരിക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു, മാത്രമല്ല സ്വയം ഫോട്ടോഗ്രാഫർമാരായി പറയാനും മടിച്ചിരുന്നു.

മെച്ചപ്പെട്ട സാങ്കേതികതയുടെ വരവോടെ, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പ്രശസ്തി, ജനപ്രീതി, ഫോട്ടോഗ്രാഫിയിലെ വരുമാനം; വളർന്നുവരുന്ന തൊഴിൽ അവസരങ്ങളുള്ള ഒരു തൊഴിലായി ഇത് മാറിയിരിക്കുന്നു.

അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് “ഞാൻ ഒരു ഫാഷൻ ഫോട്ടോഗ്രാഫറാണ്, “ഞാൻ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ്” “ഞാൻ ഒരു പ്രോഡക്റ്റ് ഫോട്ടോഗ്രാഫറാണ്” “വെഡ്ഡിംഗ് ഫോട്ടോഗ്രാഫറാണ്” എന്ന്‍ പറയുന്ന  ധാരാളം ആളുകളെ കണ്ടെത്താനാകും,

ഒരു “പ്രൊഫഷണൽ ഫോട്ടോഗ്രാഫർ” വാസ്തവത്തിൽ ഇന്ന്‍ സമുഹത്തില്‍ സ്വാധീനം ചെലുത്തുന്ന വെക്തിയായി മാറി കഴിഞ്ഞു!!!

ഫോട്ടോഗ്രാഫിയിലെ കരിയറിനെക്കുറിച്ചാണ് നമ്മള്‍ ഇവിടെ സംസാരിച്ചത്. ഫോട്ടോഗ്രാഫി കരിയറിലെ മറ്റ് നിരവധി പേരുകളും വിഭാഗങ്ങളും കണ്ടെത്താം.

ഏറ്റവും സാധാരണവും എളുപ്പത്തിൽ ലഭ്യമായതുമായ ചിലതാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമായി ഞങ്ങൾ മടങ്ങിവരും…. ഫോട്ടോഗ്രാഫിയിൽ എങ്ങനെ ഒരു കരിയർ ഉണ്ടാക്കാം?, ഫോട്ടോഗ്രാഫി ജോലികൾ, ശമ്പളം, എങ്ങനെ പന്ത്രണ്ടാം ക്ലാസ്സിന് ശേഷം ഫോട്ടോഗ്രാഫി പഠിക്കാം തുടങ്ങി.

Follow & Like:

Leave a comment